വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജിസിഡിഎ ബജറ്റ്
മറൈന്‍ ഡ്രൈവില്‍ ഡിടിപിസിയുമായി സഹകരിച്ച് ടൂറിസ്റ്റ് ബോട്ട് ജെട്ടി കോംപ്ലക്സ്, കാക്കനാട് 80 സെന്റില്‍ കെഎസ്എഫ്ഡിസിയുമായി സഹകരിച്ച് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മള്‍ട്ടിപ്ലക്സ് തീയറ്റര്‍ കോംപ്ലക്സ്, ഗാന്ധിനഗറില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ സംവിധാനം ഉള്‍പ്പെടെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, കടവന്ത്ര മാര്‍ക്കറ്റിന്റെ അടിസ്ഥാന സൗകര്യ വികസനവും മാലിന്യ നിര്‍മാര്‍ജനത്തിന് സീവേജ് ട്രീറ്റമെന്റ് പ്ലാന്റ് എന്നിവയാണ് പുതിയ പദ്ധതികള്‍
കൊച്ചി: വിശാല കൊച്ചിയുടെ വികസനത്തിന് 14690.04 ലക്ഷം രൂപ വരവും 12295.51 ലക്ഷം രൂപ ചെലവും 2394.53 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2020-21 വര്‍ഷത്തെ ബജറ്റ് ജിസിഡിയെ ചെയര്‍മാന്‍ അഡ്വ. വി സലീം അവതരിപ്പിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികളായ ലാന്‍ഡ് ബാങ്ക്, പി ആന്‍ഡ് ഡി കോളനിയിലെ ലൈഫ് ഭവന സമുച്ചയം, മണപ്പാട്ടിപ്പറമ്പില്‍ എക്സിബിഷന്‍-കണ്‍വന്‍ഷന്‍ സെന്റര്‍, അംബേദ്കര്‍ സ്റ്റേഡിയം സ്പോര്‍ട്സ് സിറ്റി പദ്ധതി, കൊച്ചിന്‍ എയര്‍ പോര്‍ട്ട് കേന്ദ്രീകരിച്ച് എക്ണോമിക് സിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ട്, കെല്‍ട്രോണുമായി സഹകരിച്ച് ജിസിഡിഎ അസറ്റ് ഡിജിറ്റലൈസേഷനും കംപ്യൂട്ടര്‍ വല്‍കരണവും രാമേശ്വരം ആന്‍ഡ് വില്ലേജ് എക്കോ ടൂറിസം, ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം സൗരോര്‍ജ്ജ പദ്ധതി എന്നിവ ആരംഭിച്ചത് നേട്ടമായെന്ന് ചെയര്‍മാന്‍ അഡ്വ. വി സലീം പറഞ്ഞു.
കൊച്ചിയുടെ വികസനത്തിനായി കലൂരില്‍ 30 സെന്റില്‍ ഗോഡൗണ്‍-ഓഫീസ് കോംപ്ലക്സ്, മറൈന്‍ ഡ്രൈവില്‍ നിര്‍മിക്കുന്ന വാണിജ്യ സമുച്ചയത്തിനായി 3 കോടി, കടവന്ത്രയില്‍ നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കായി ഷീ ഹോസ്റ്റലിന് 5 കോടി, കാക്കനാട് ഒലിമുഗളില്‍ 5.50 കോടി മുതല്‍ മുടക്കില്‍ വാണിജ്യ സമുച്ചയം, അതോറിറ്റി പരിധിയില്‍ വിവിധ പഞ്ചായത്തുകളിലായി എല്‍ഐജി, എംഐജി, എച്ച്‌ഐജി എന്നിങ്ങനെ എല്ലാ സമ്പത്തിക വിഭാഗത്തിനും താങ്ങാവുന്ന രീതിയില്‍ ഭവന സമുച്ചയങ്ങള്‍, മറൈന്‍ ഡ്രൈവിനെ കൂടുതല്‍ ആകര്‍ഷമാക്കാന്‍ മൂന്ന് പദ്ധതികളിലായി താജ് ഗേറ്റ് വേ മുതല്‍ വാക്ക് വേയ്ക്ക് സമാന്തരമായി ടാറ്റാ കനാല്‍ വരെ റോപ്പ് വേയും അബ്രഹാം മാടമാക്കല്‍ റോഡ് വരെ സിപ്പ്-ലൈനും എന്റര്‍ടൈന്‍മെന്റ് ഹബ്ബും നിര്‍മിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.
മറൈന്‍ ഡ്രൈവില്‍ ഡിടിപിസിയുമായി സഹകരിച്ച് ടൂറിസ്റ്റ് ബോട്ട് ജെട്ടി കോംപ്ലക്സ്, കാക്കനാട് 80 സെന്റില്‍ കെഎസ്എഫ്ഡിസിയുമായി സഹകരിച്ച് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മള്‍ട്ടിപ്ലക്സ് തീയറ്റര്‍ കോംപ്ലക്സ്, ഗാന്ധിനഗറില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ സംവിധാനം ഉള്‍പ്പെടെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, കടവന്ത്ര മാര്‍ക്കറ്റിന്റെ അടിസ്ഥാന സൗകര്യ വികസനവും മാലിന്യ നിര്‍മാര്‍ജനത്തിന് സീവേജ് ട്രീറ്റമെന്റ് പ്ലാന്റ് എന്നിവയാണ് പുതിയ പദ്ധതികള്‍. വരുമാനത്തില്‍ പ്രധാനമായും അതോറിറ്റിയുടെ കെട്ടിടങ്ങളില്‍ നിന്നുള്ള വാടകയാണ്. ഇതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന 148 കേസുകള്‍ അദാലത്തിലൂടെ പരിഹരിച്ച് 342.62 ലക്ഷം രൂപയുടെ വരുമാന വര്‍ധന നേടാന്‍ കഴിഞ്ഞെന്നും ചെയര്‍മാന്‍ പറഞ്ഞു.