കൊച്ചിയിലെ ഹോട്ടലില്‍ ഡി ജെ പാര്‍ട്ടിക്കിടെ കത്തിക്കുത്ത്
മദ്യപിച്ചു ജീവനക്കാരുമായി തര്‍ക്കമുണ്ടായപ്പോഴാണ് റോണി ഇടപെട്ടത്.
കൊച്ചി: ഡി.ജെ പാര്‍ട്ടിക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ കത്തിക്കുത്ത്. ശനിയാഴ്ച രാത്രി 10 മണിയോടെ കടവന്ത്രയിലെ ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലില്‍ നടന്ന ഡി.ജെ പാര്‍ട്ടിക്കിടെ യുവാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ എത്തിയ ഹോട്ടല്‍ മാനേജര്‍ റോണിയെ മൂന്നുപേരടങ്ങിയ സംഘം കുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. റോണിയുടെ കൈക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പാര്‍ട്ടിക്കിടെ പ്രതികള്‍ മദ്യപിച്ചിരുന്നതായാണ് വിവരം. മദ്യപിച്ചു ജീവനക്കാരുമായി തര്‍ക്കമുണ്ടായപ്പോഴാണ് റോണി ഇടപെട്ടത്. സംഭവത്തിന് ശേഷം പ്രതികളെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.