ഐഎംഎ കൊച്ചി മിനി മാരത്തോണ്‍ മാര്‍ച്ച് ഒന്നിന്

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം 25 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. ഐഎംഎ ഹൗസില്‍ നേരിട്ടും, ഐഎംഎയുടെ വെബ്സൈറ്റിലെ ലിങ്ക് മുഖേനയും രജിസ്‌ട്രേഷന്‍ നടത്താം. മാര്‍ച്ച് ഒന്നിന് രാവിലെ 6ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നി്ന്നാരംഭിക്കുന്ന മാരത്തോണ്‍ തിരികെ സ്റ്റേഡിയത്തില്‍ സമാപിക്കും. 5 കിലോമീറ്ററിന്റെയും 10 കിലോമീറ്ററിന്റെയും ദൈര്‍ഘ്യമുള്ള രണ്ട് കാറ്റഗറിയാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെയാണ് മല്‍സരം

Update: 2020-02-18 13:49 GMT

കൊച്ചി :ഹെല്‍ത്തി ബോണ്‍ എന്ന ആശയത്തിന് ഊന്നല്‍ നല്‍കി ഐഎംഎ കൊച്ചി മാര്‍ച്ച് ഒന്നിന് മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. ആകെ 90000 രൂപയുടെ പ്രൈസ് മണിയും ഇക്കുറി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം 25 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. ഐഎംഎ ഹൗസില്‍ നേരിട്ടും, ഐഎംഎയുടെ വെബ്സൈറ്റിലെ ലിങ്ക് മുഖേനയും രജിസ്‌ട്രേഷന്‍ നടത്താം. മാര്‍ച്ച് ഒന്നിന് രാവിലെ 6ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നി്ന്നാരംഭിക്കുന്ന മാരത്തോണ്‍ തിരികെ സ്റ്റേഡിയത്തില്‍ സമാപിക്കും.

5 കിലോമീറ്ററിന്റെയും 10 കിലോമീറ്ററിന്റെയും ദൈര്‍ഘ്യമുള്ള രണ്ട് കാറ്റഗറിയാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെയാണ് മല്‍സരം. 10 കിലോമീറ്റര്‍ വിജയിക്ക് 20,000 രുപയും, 5 കിലോമീറ്റര്‍ വിജയിക്ക് 10,000 രുപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 5000 രുപ പ്രൈസ് മണി ഉണ്ടാകും. ഫിനിഷ് ചെയ്യുന്ന എല്ലാവര്‍ക്കും മെഡല്‍ ലഭിക്കും.14 പീക്‌സിന്റെ സഹകരണത്തോടെയാണ് ഈ വര്‍ഷത്തെ മിനി മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. സുംബ ഡാന്‍സിന്റെ അകമ്പടിയോടുകൂടിയ വാം അപ്പും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഐഎംഎ സ്‌പോര്‍ട്ട്‌സ് വിങ്ങ് കണ്‍വീനര്‍ ഡോ.വിനോദ് പദ്മനാഭന്‍, കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍, സെക്രട്ടറി ശാലിനി സുധീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

Tags:    

Similar News