ജലമെട്രോ: വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിയുടെ 1.23 ഏക്കര്‍ സ്ഥലം കൈമാറാന്‍ സര്‍ക്കാര്‍ അനുമതി

സര്‍ക്കാര്‍ നിബന്ധനകളും നടപടിക്രമങ്ങളും കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് സ്ഥലം കൈമാറാന്‍ വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്

Update: 2019-05-04 16:07 GMT

കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ കൈവശമുള്ള 1.23 ഏക്കര്‍ സ്ഥലം ജലമെട്രോ പദ്ധതിക്കുവേണ്ടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍ നിബന്ധനകളും നടപടിക്രമങ്ങളും കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് സ്ഥലം കൈമാറാന്‍ വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബസ്, മെട്രോ, ബോട്ട് ഗതാഗതമാര്‍ഗങ്ങള്‍ സംയോജിപ്പിച്ച് ഏകീകൃത ഗതാഗത സംവിധാനം രൂപീകരിക്കുന്നതിനുള്ള ടെര്‍മിനല്‍ ആണ് വൈറ്റില മൊബിലിറ്റി ഹബ്. ഹബിന്റെ രണ്ടാംഘട്ട വികസനത്തിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് കെഎംആര്‍എല്‍ ആണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ ജലമെട്രോ പദ്ധതിക്കു വേണ്ടി 1.23 ഏക്കര്‍ വേണമെന്ന് നേരത്തേ കെഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് സ്ഥലം കൈമാറാന്‍ തീരുമാനമെടുത്തത്.കണയന്നൂര്‍ താലൂക്കിലെ പൂണിത്തുറ വില്ലേജിലെ 123.53 സെന്റ് സ്ഥലമാണ് ജല മെട്രോയക്കായി കൈമാറുന്നതെന്നാണ് വിവരം

Tags:    

Similar News