കുന്നത്തുനാട്ടില്‍ കൃഷ്ണന്‍ എരഞ്ഞിക്കല്‍ എസ് ഡിപിഐയ്ക്കു വേണ്ടി ജനവിധി തേടും

Update: 2021-03-09 09:13 GMT
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടില്‍ എസ്ഡിപിഐ സംസ്ഥാന സമിതി അംഗംകൃഷ്ണന്‍ എരഞ്ഞിക്കല്‍ ജനവിധി തേടും. 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍' എന്ന ബാനറില്‍ ഒന്നാഘട്ട പട്ടിക പ്രഖ്യാപിച്ചപ്പോള്‍ തന്നെ കൃഷ്ണന്‍ എരഞ്ഞിക്കലിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ദലിത് പാന്തര്‍ പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ ദലിത് ആക്റ്റിവിസ്റ്റും എഴുത്തുകാരനുമാണ് കൃഷ്ണന്‍ എരഞ്ഞിക്കല്‍. എസ് ഡിപി ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പരിസ്ഥിതി പോരാട്ടങ്ങള്‍, സന്നദ്ധ സേവനങ്ങള്‍, വീട് നിര്‍മാണ സഹായങ്ങള്‍, കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് മാതൃകാ സേവനം ഉള്‍പ്പെടെ പൊതുരംഗത്ത് സജീവമാണ്.

    മൂര്‍ക്കനാട് ഹൈസ്‌കൂള്‍, മമ്പാട് എംഇഎസ് കോളജ് എന്നിവിടങ്ങളിലാണ് പഠനം. പത്രപ്രവര്‍ത്തകനായ കൃഷ്ണന്‍ എരഞ്ഞിക്കല്‍ കുന്നത്ത് നാടിലെ കിഴക്കമ്പലം പഞ്ചായത്തില്‍ കമ്പനികള്‍ പുറംതള്ളുന്ന മലിനജലം കടമ്പ്രയാറില്‍ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്നത് സംമ്പന്ധിച്ച് വിവരവകാശ വിവരങ്ങള്‍ ശേഖരിച്ച് പുറത്തുകൊണ്ടുവന്നിരുന്നു. പാരിസ്ഥിതിക, സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളില്‍ സജീവവും വ്യക്തമായ വികസന ബദല്‍ കാഴ്ചപ്പാടുള്ള എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥിയായി കൃഷ്ണന്‍ എരഞ്ഞിക്കല്‍ കുന്നത്തുനാട്ടിലെത്തുമ്പോള്‍ മികച്ച പിന്തുണയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Krishnan Eranjikal will contest for SDPI in Kunnathunadu

Tags:    

Similar News