കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. രണ്ട് കിലോ സ്വര്‍ണമാണ് നിലവില്‍ കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. വിവിധ ഇടങ്ങളില്‍ നിന്ന് എത്തിച്ച സ്വര്‍ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരായ രണ്ട് പേരെയും ഇവരെ സ്വീകരിക്കാനെത്തിയ രണ്ടു പേരെയും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.