ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും സാധ്യമാക്കണം: അന്‍വര്‍ സാദത്ത് എംഎല്‍എ

കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ല തല ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് കാംപയിന്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു

Update: 2021-06-21 14:45 GMT

കെഎടിഎഫ് എറണാകുളം ജില്ലാ തല ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് വിതരണം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്നിട്ടും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും അത് അപ്രാപ്യമാണെന്ന് തിരിച്ചറിഞ്ഞ് അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സംവിധാനം ഒരുക്കണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ ആവശ്യപ്പെട്ടു.

മാത്രമല്ല ഒഴിഞ്ഞുകിടക്കുന്ന പ്രഥമാധ്യാപക തസ്തികകളിലടക്കമുള്ള വിവിധ അധ്യാപക തസ്തികകളില്‍ ആളെ നിയമിച്ചും നിയമനം ലഭിച്ച മുഴുവന്‍ അധ്യാപകര്‍ക്കും ഉടന്‍ ജോലിയില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കിയും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഫലപ്രദമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് ഗവണ്‍മെന്റ് ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ല തല ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് കാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി സി എസ് സിദ്ധിക്ക്, ജില്ലാ ഐടി വിങ് കണ്‍വീനര്‍, ത്വാഹ പൊന്നിരിമംഗലം, കണ്‍വീനര്‍ മുഹമ്മദ് സാലിം മേയ്ക്കാലടി സംസാരിച്ചു.




Tags:    

Similar News