രാത്രി ഉറങ്ങാന്‍ കിടന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കാക്കനാട്ട് സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍
കൊച്ചി: കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ഥി (17) ഫ്‌ലാറ്റ് സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍. ഇതേ ഫ്‌ലാറ്റില്‍ താമസിക്കുന്ന ഐ ടി ദമ്പതികളുടെ മകനായ ജോഷ്വയാണ് മരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടത്. രാവിലെയാണ് സ്വിമ്മിങ് പൂളിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപത്തെ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് സംഭവം.
ഇതേ ഫ്‌ലാറ്റ് സമുച്ചയത്തിലെ നാലാം നിലയിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. രാത്രി 12നു ശേഷം മരണം നടന്നതെന്നാണ് നിഗമനം. ഫ്‌ലാറ്റില്‍ നിന്ന് വീണതാണോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തൃക്കാക്കര പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം പിന്നീട് കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യും.