വഖ്ഫിനും മദ്റസകള്‍ക്കും എതിരായ നീക്കം രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കാന്‍: അലിയാര്‍ ഖാസിമി

Update: 2024-12-01 14:30 GMT

എറണാകുളം: വഖ്ഫുകളും മദ്റസകളും ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കാനുള്ള ലക്ഷ്യമാണെന്ന് പ്രശ്‌സ്ത പണ്ഡിതനും പ്രഭാഷകനുമായ വി എച്ച് അലിയാര്‍ ഖാസിമി. എന്‍ ഡി എയുടെ നേത്ൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട വഖ്ഫ് ഭേദഗതി ബില്ലിനും മദ്റസകള്‍ അടച്ചുപൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ ഉത്തരവിനുമെതിരെ എസ് ഡി പി ഐ കൈപമംഗലം മണ്ഡലം വഖ്ഫ്-മദ്റസ സംരക്ഷണ സമിതി മതിലകത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം എസ് ഡി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി മുഹമ്മദ് ഷമീര്‍ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ ഇബ്രാഹീം കല്ലുങ്ങല്‍ അജ്മല്‍ എടവിലങ്ങ്, കണ്‍വീനര്‍ ഷാജഹാന്‍, അബൂബക്കര്‍ , ജല്ലീല്‍ മാള , മജീദ് പുത്തന്‍ചിറ എന്നിവര്‍ സംസാരിച്ചു.





Tags:    

Similar News