
കൊച്ചി : ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ബില്ല് പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്തിനെതിരെ എസ് ഡി പി ഐ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുന്നില്‍ അവസാനിച്ചു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ഉത്ഘാടനം ചെയ്തു . ജില്ലാ വൈസ് പ്രസിഡന്റ് സുധീര്‍ ഏലൂക്കര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാസര്‍ എളമന , ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ മുഹമദ് ഷമിര്‍ , അറഫ മുത്തലിബ് , എറണാകുളം മണ്ഡലം പ്രസിഡന്റ് ഫത്തഹുദ്ദിന്‍ ചേരാനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
എറണാകുളം ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് എസ്ഡിപിഐ ജില്ലാ ഒര്‍ഗനൈസിങ്ങ് സെക്രട്ടറി കെ.എം ലത്തീഫ് , ജില്ല സെക്രട്ടറിയേറ്റ് അംഗം സിറാജ് കോയ , ജില്ലാ കമ്മറ്റി അംഗങ്ങളായ സനൂപ് പട്ടിമറ്റം , അബു കെ.എം , ഷമിര്‍ ഓണംബിള്ളി , സൈനൂദ്ദിന്‍ പള്ളിക്കര , സാദിക്ക് എലൂക്കര , സനിഷ് കൊച്ചി, സുബൈര്‍ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.