ഇടുക്കി: ജില്ലയില്‍ തുടര്‍ച്ചയായി വീണ്ടും zകാവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് 139 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 38 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 57 പേര്‍ രാഗമുക്തി നേടി.കൊട്ടയം മെഡിക്കല്‍ കോളജിലും എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു ഇടുക്കി സ്വദേശികളും കൊവിഡ് രോഗമുക്തരായിട്ടുണ്ട്.