ഇടുക്കി:ചേറ്റുകുഴിക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു.നെറ്റിത്തൊഴു സ്വദേശി വില്‍സണ്‍ വര്‍ഗീസിന്റെ സ്കൂട്ടറിനാണ് തീപിടിച്ചത്. വില്‍സണ്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.കാലപ്പഴക്കമാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറില്‍ നിന്ന് അമിതമായി പുക വരുന്നത് പിറകില്‍ വരികയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ കണ്ടതോടെ വില്‍സന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് വില്‍സണ്‍ സ്കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി പരിശോധിക്കുന്നതിനിടേ സ്കൂട്ടറില്‍ നിന്ന് പുകയോടൊപ്പം തീയും ഉയരുകയായിരുന്നു.ഒന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ ഓടിയ സ്കൂട്ടറാണ് കത്തി നശിച്ചത്.