എ സി ജലാലുദ്ധീന്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്

സമ്മേളന കാലത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്ന ജില്ലാ പ്രസിഡന്റ് വി ബഷീറിന്റെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്.

Update: 2019-06-29 06:22 GMT

കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആയി എ സി ജലാലുദ്ധീനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിമാരായ ആര്‍ പി സിയാദ്, കെ എസ് ഷാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗമാണ് പുതിയ ജില്ലാ പ്രസിഡന്റ് ആയി എ സി ജലാലുദ്ധീനെ തിരഞ്ഞെടുത്തത്. സമ്മേളന കാലത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്ന ജില്ലാ പ്രസിഡന്റ് വി ബഷീറിന്റെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. പാര്‍ട്ടിയുടെ പ്രഥമ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും നിലവിലെ വൈസ് പ്രസിഡന്റും ആയിരുന്നു എ സി ജലാലുദ്ധീന്‍. എന്‍ഡിഎഫിന്റെ കണ്ണൂര്‍ ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ വി മുഹമ്മദ് കുഞ്ഞിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

ആന്തൂര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കണമെന്നും ജനങ്ങള്‍ക്ക് സുതാര്യമായ സേവനം ഉറപ്പ് വരുത്തണമെന്നും ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനസേവനം ഉറപ്പ് വരുത്തേണ്ട കേന്ദ്രങ്ങള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ജനങ്ങളെ നെട്ടോട്ടം ഓടിക്കുകയാണെന്നും ചുവപ്പ് നാടയില്‍ കുരുങ്ങി ജീവിതം അവസാനിക്കുകയാണെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.  

Tags:    

Similar News