കണ്ണൂര്‍: ആയിക്കര ആരോഗ്യമാതാ ദൈവാലയത്തില്‍ കന്യാമറിയത്തിന്റെ ജനന തിരുനാള്‍ മഹോത്സവത്തിന് തുടക്കംകുറിച്ച് ഹോളി ട്രിനിറ്റി കത്തീഡ്രല്‍ വികാരി റവ.ഡോ.ഫാ.ജോയ് പൈനാടത്ത് കൊടിയേറ്റി. തുടര്‍ന്നുള്ള സക്രാരി പ്രതിഷ്ഠയ്ക്കും ആഘോഷമായ ദിവ്യബലിക്കും കണ്ണൂര്‍ രൂപത വികാര്‍ ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. പ്ലാറ്റോ ഡിസില്‍വ സഹകാര്‍മികനായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സപ്തംബര്‍ 9 വരെ ദിവസം വൈകീട്ട് 5 മണിക്ക് ജപമാല, ദിവ്യബലി, നൊവേന, നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
ഫാ.ജേക്കബ് മെന്റസ്, ഫാ.മാത്യു തൈക്കന്‍ , ഫാ ആല്‍വിന്‍ വിവേര , ഫാ ബെനഡിക്ട് അറയ്ക്കല്‍, ഫാ. സാബു തോബിയാസ്, ഫാ. ആരീഷ് സ്റ്റീഫന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ സപ്തംബര്‍ 10 ന് 10 മണിക്ക് ആഘോഷമായ സമൂഹബലിക്ക് കണ്ണൂര്‍ രൂപത മെത്രാന്‍ റൈറ്റ് റവ ഡോ അലക്‌സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റിനേഷ് ആന്റണി, ജോ. കണ്‍വീനര്‍ സെബാസ്റ്റ്യന്‍, കൗണ്‍സില്‍ സെക്രട്ടറി ഷിബു ഫെര്‍ണാണ്ടസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.