അഞ്ചരക്കണ്ടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

Update: 2021-03-17 05:13 GMT

കണ്ണൂര്‍: അഞ്ചരക്കണ്ടിക്ക് സമീപം അമ്പനാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റു. കോണ്‍ഗ്രസ് ചക്കരക്കല്‍ ബ്ലോക്ക് സെക്രട്ടറി ടി കെ അജീഷ്, മുരിങ്ങേരി അമ്പനാട് സ്വദേശി സുനീഷ്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് പി ഷാജി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്നലെ രാത്രി പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് ആരോപണം. പ്രദേശത്ത് യുഡിഎഫ് പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ പാടില്ലെന്നുപറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News