കണ്ണൂരില്‍ 426 പേര്‍ക്ക് രോഗമുക്തി; 14478 പേര്‍ നിരീക്ഷണത്തില്‍

Update: 2020-09-24 13:41 GMT
കണ്ണൂര്‍: ജില്ലയില്‍ 426 പേര്‍ ഇന്ന് കൊവിഡ് രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 5721 ആയി. കൊവിഡ് ബാധിച്ച് മരിച്ച 40 പേര്‍ ഉള്‍പ്പെടെ 75 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 9036 ആയി. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1970 പേര്‍ വീടുകളിലും ബാക്കി 864 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

    ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14478 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 225 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 237 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 69 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 39 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 26 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 25 പേരും എകെജി ആശുപത്രിയില്‍ 33 പേരും ജിം കെയര്‍ ആശുപത്രിയില്‍ 46 പേരും ടെലി ആശുപത്രിയില്‍ എട്ടുപേരും ചെറുകുന്ന് എസ്എംഡിപിയില്‍ രണ്ടുപേരും ആര്‍മി ആശുപത്രിയില്‍ രണ്ടുപേരും നേവിയില്‍ രണ്ടുപേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ടുപേരും ജോസ് ഗിരിയില്‍ ആറുപേരും കരിതാസില്‍ ഒരാളും തലശ്ശേരി കോ-ഓപറേറ്റീവ് ആശുപത്രിയില്‍ നാല് പേരും തളിപ്പറമ്പ് കോ-ഓപറേറ്റീവ് ആശുപത്രിയില്‍ നാലുപേരും എംസിസിയില്‍ എട്ടുപേരും കൊയിലിയില്‍ അഞ്ചുപേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും മിഷന്‍ ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ അഞ്ചുപേരും ആശിര്‍വാദില്‍ രണ്ടുപേരും മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയില്‍ രണ്ടുപേരും സ്‌പെഷ്യലിറ്റിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 336 പേരും വീടുകളില്‍ 13386 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

    ജില്ലയില്‍ നിന്ന് ഇതുവരെ 113463 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 112780 എണ്ണത്തിന്റെ ഫലം വന്നു. 683 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Covid: 426 cured in Kannur; 14478 people under observation




Tags:    

Similar News