കണ്ണൂരില്‍ 50 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

Update: 2020-09-21 14:29 GMT
കണ്ണൂരില്‍ 50 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 50 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി 12, ആന്തൂര്‍ നഗരസഭ 26, 27, അഴീക്കോട് 8, 21, ചെമ്പിലോട് 6, ചിറക്കല്‍ 11, ധര്‍മ്മടം 7, എരഞ്ഞോളി 1, 11, ഇരിട്ടി നഗരസഭ 17, കടന്നപ്പള്ളി പാണപ്പുഴ 11, കണ്ണപുരം 9, കണ്ണൂര്‍ കോര്‍പറേഷന്‍ 12, കോട്ടയം മലബാര്‍ 9, കുന്നോത്തുപറമ്പ് 6, കുറുമാത്തൂര്‍ 8, 10, മാടായി 7, മലപ്പട്ടം 5, മാങ്ങാട്ടിടം 9, മട്ടന്നൂര്‍ നഗരസഭ 11, മാട്ടൂല്‍ 2, 7, 10, മുണ്ടേരി 2, നടുവില്‍ 11, 14, പരിയാരം 15, പാട്യം 9, പയ്യന്നൂര്‍ നഗരസഭ 2, 13, 16, പിണറായി 6, 15, തലശ്ശേരി നഗരസഭ 36, തളിപ്പറമ്പ് നഗരസഭ 11, 15, 26, 29, ഉദയഗിരി 6, വളപട്ടണം 9 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

    അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെറുതാഴം 14, ചെങ്ങളായി 14, കണ്ണൂര്‍ കോര്‍പറേഷന്‍ 23, നടുവില്‍ 7, പടിയൂര്‍ കല്ല്യാട് 8, പായം 6, ശ്രീകണ്ഠാപുരം നഗരസഭ 10, തില്ലങ്കേരി 13 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.




Tags:    

Similar News