കണ്ണൂര്‍ 2 വില്ലേജ് അസിസ്റ്റന്റിന് കൊവിഡ്; സന്ദര്‍ശകര്‍ വിവരം അറിയിക്കണം
കണ്ണൂര്‍: കണ്ണൂര്‍ 2 വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റിന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആഗസ്ത് 25 മുതല്‍ ഈ ജീവനക്കാരനുമായി നേരില്‍ ബന്ധപ്പെട്ട പൊതുജനങ്ങള്‍ അതാത് പ്രദേശത്തെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കേണ്ടതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
അതേസമയം, കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 65 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2992 ആയി. എംഐടിഡിസിടിസിയില്‍ നിന്ന് 25 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് 10 പേര്‍ വീതവും രോഗമുക്തരായി.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് എട്ടുപേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്ന് അഞ്ചുപേരും രോഗമുക്തി നേടി. നെട്ടൂര്‍ സിഎഫ്എല്‍ടിസി നിന്ന് മൂന്നുപേരും പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് രണ്ടുപേരും മിംസ് കണ്ണൂര്‍, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളുലേക്ക് മടങ്ങി.
Covid confirmed Kannur 2 Village Assistant