കൊവിഡ് മരണം: സര്‍ക്കാരിന്റെ ദുര്‍വാശിക്കെതിരേ കണ്ണൂര്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങളോട് കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന അനാദരവിനെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 'കൊവിഡ് മരണം: അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക, മൃതദേഹത്തോടുള്ള അനാദരവ് അവസാനിപ്പിക്കുക, സര്‍ക്കാരിന്റെ ദുര്‍വാശിക്കെതിരേ പ്രതിഷേധ സമരം' എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയില്‍ നൂറോളം കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി.

Update: 2020-10-20 14:07 GMT


പാലിശ്ശേരിയില്‍ നടന്ന പ്രതിഷേധം

കണ്ണൂര്‍: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങളോട് കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന അനാദരവിനെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 'കൊവിഡ് മരണം: അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക, മൃതദേഹത്തോടുള്ള അനാദരവ് അവസാനിപ്പിക്കുക, സര്‍ക്കാരിന്റെ ദുര്‍വാശിക്കെതിരേ പ്രതിഷേധ സമരം' എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയില്‍ നൂറോളം കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി.

കീച്ചേരിയില്‍ നടന്ന പ്രതിഷേധം

സര്‍ക്കാരിന്റെ അതിരുവിട്ട നിയന്ത്രണങ്ങള്‍ മൂലം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവ് മനുഷ്യത്വ വിരുദ്ധമാണ്. മരണപ്പെട്ടവരുടെ ഉറ്റവര്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം ഒരുനോക്ക് കാണാനെങ്കിലും അവസരമുണ്ടാവണം. ഇത് അവരുടെ അവകാശമാണ്. ഇത് നിഷേധിക്കപ്പെടുന്നത് മരണപ്പെടുന്നവരുടെ ഉറ്റവരുടെ ജീവിതത്തില്‍ തീരാദു:ഖത്തിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഹെല്‍ത്ത് പ്രൊട്ടോക്കോള്‍ പാലിച്ച് മൃതദേഹങ്ങള്‍ മതാചാരപ്രകാരം സംസ്‌കരിക്കുവാനുള്ള സൗകര്യം ചെയ്യണമെന്ന നിര്‍ദ്ദേശം പല സ്ഥലങ്ങളിലും നടപ്പാവുന്നില്ല. ഇതിന് സര്‍ക്കാര്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണം എന്നും തലശ്ശേരിയില്‍ പ്രതിഷേധ സമരം അഭിസംബോധന ചെയ്തു സംസാരിക്കവെ എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എസി ജലാലുദ്ദീന്‍ ആവശ്യപ്പെട്ടു.

കൂവപ്പാടിയില്‍നടന്ന പ്രതിഷേധം


Tags:    

Similar News