കൊവിഡ്: കണ്ണൂര്‍ ജില്ലാ ആശുപ്രതിയില്‍ രോഗിക്ക് ഓക്‌സിജന്‍ ലഭിച്ചില്ലെന്ന വാര്‍ത്ത വ്യാജമെന്ന്; നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത്

Update: 2021-05-14 09:17 GMT
കണ്ണൂര്‍: കൊവിഡ് രോഗിക്ക് കണ്ണൂര്‍ ജില്ലാ ആശുപ്രതിയില്‍ ഓക്‌സിജന്‍ ലഭിച്ചില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ജില്ലാ ആശുപ്രതിയെ സംബന്ധിച്ച് ഒരു പ്രാദേശിക ചാനല്‍ ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്നു എന്നും അവിടെ കൃത്യമായി ഓക്‌സിജന്‍ എത്തിക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് പരിഭ്രാന്തി ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ പരിഭാന്തിയാക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ അവര്‍ അറിയിച്ചു.  

കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് ബാല്‍കോ കമ്പനിയാണ്. ജില്ലയിലെ മുഴുവന്‍ ആശുപ്രതികളിലും ആവശ്യാനുസരണം ഇവര്‍ സിലിണ്ടര്‍ ലഭ്യമാക്കുന്നുണ്ട്. ഇപ്പോള്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്നതിന്റെ അളവ് കൂടുതലാണെങ്കിലും നിലവില്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടില്ല. ഈ അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടം അസിസ്റ്റന്റ് കലകടറുടെ നേത്യത്വത്തില്‍ 'ഓക്‌സിജന്‍ വാര്‍ റൂം' ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.   



 

അതിനിടെ, ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയതായും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനകളുടെ പുരോഗതി ആശുപത്രി സൂപ്രണ്ടില്‍ നിന്ന് ചോദിച്ചറിഞ്ഞതായും കെ സുധാകരന്‍ എംപി ഫേസ്ബുക്കിലൂടെ അറിയിച്ചു. സാധാരണക്കാരായ രോഗികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാത്ത രീതിയില്‍ ചികില്‍സാ സൗകര്യങ്ങളും ക്വാറന്റൈന്‍ ചെയ്യുന്നതിന് അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും കൂടെയുണ്ടായിരുന്നുവെന്നും നമുക്ക് കൊവിഡ് എന്ന മഹാമാരിയെ ഒറ്റക്കെട്ടായി ജാഗ്രതയോടെ നേരിടാമെന്നും സുധാകരന്‍ വ്യക്തമാക്കി.

Covid: Oxygen shortage news in district hospital is fake: Kannur district Panchayath

Tags:    

Similar News