കണ്ണൂര്‍ ജില്ലയില്‍ 143 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മൂന്നു പേര്‍ വിദേശത്തു നിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.

Update: 2020-08-23 14:53 GMT

കണ്ണൂര്‍: ജില്ലയില്‍ 143 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2718 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 79 പേരടക്കം 1841 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരണപ്പെട്ടു. ബാക്കി 853 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

Tags:    

Similar News