റഫീഖ് അഹമ്മദിനെതിരായ സൈബര്‍ അക്രമണം സാംസ്‌കാരിക ഫാഷിസം: കെപിസിസി സംസ്‌കാര സാഹിതി

Update: 2022-01-25 10:14 GMT

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിയെ കവിതയിലൂടെ വിമര്‍ശിച്ചതിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ആസൂത്രിത വിദ്വേഷപ്രചരണം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് കെപിസിസി സംസ്‌കാരസാഹിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി വിലയിരുത്തി. ജനാധിപത്യത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എതിര്‍ക്കുന്നവരെ സൈബര്‍ ഗുണ്ടകളെ നിര്‍ത്തി നേരിടാനുളള സിപിഎം നീക്കം സാംസ്‌കാരിക ഫാഷിസവും ജനാധിപത്യവിരുദ്ധവുമാണ്.

ഇടതുപക്ഷ ചിന്താഗതിയോട് ചേര്‍ന്നുനില്‍ക്കുന്ന കവിയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കുമെന്നും സംസ്‌കാരസാഹിതി ജില്ലാ കമ്മിറ്റി ചോദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്നവര്‍ ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്നവരാണെന്നും സംസ്‌കാര സാഹിതി അഭിപ്രായപ്പെട്ടു. യോഗത്തില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം പ്രദീപ് കുമാര്‍, കാരയില്‍ സുകുമാരന്‍, ജില്ലാ വൈസ് ചെയര്‍മാന്‍മാരായ ആനന്ദ് നാറാത്ത്, ഡോ.വി എ അഗസ്റ്റിന്‍ സംസാരിച്ചു.

Tags:    

Similar News