ട്രെയിൻ യാത്ര ദുരിതത്തിന് അറുതി വരുത്തുക :എസ് ഡി പി ഐ

Update: 2025-01-03 15:02 GMT

കണ്ണൂര്‍: ട്രെയിന്‍ യാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വെ വകുപ്പ് തയ്യാറാവണമെന്ന് എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. കേരളത്തോട്, പ്രത്യേകിച്ച് ഉത്തര മലബാറിനോട് വര്‍ഷങ്ങളായി തുടരുന്ന അവഗണനയ്ക്ക് ഇപ്പോഴും അറുതി ആയിട്ടില്ല. ആവശ്യത്തിന് ട്രെയിന്‍ ഇല്ലാത്തതും ചില ട്രെയിനുകളുടെ സമയമാറ്റവും ഈ അറുതിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദിനേന ട്രെയിനുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. ട്രെയിനുകളിലെ ജനറല്‍ കമ്പാര്‍ട്ട് മെന്റിന്റെ എണ്ണം വര്‍ധിപ്പിച്ചും പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചും യാത്ര ക്ലേശത്തിന് പരിഹാരം കാണണം. ഇഴഞ്ഞു നീങ്ങുന്ന പ്ലാറ്റ്‌ഫോം കെട്ടിട നിര്‍മ്മാണ പ്രവൃത്തിയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ഇത്തരം കാര്യങ്ങളൊക്കെ അതാത് സമയം ഇടപെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ബാധ്യതപ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ പലപ്പോഴും മൗനി ബാബ ആവുന്ന കാഴ്ചയാണ് നമ്മള്‍ കണ്ട് കൊണ്ടിരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികാരികള്‍ തയ്യാറാവുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് സെക്രട്ടറിയേറ്റ് യോഗം അറിയിച്ചു.




ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ്, ജനറല്‍ സെക്രട്ടറി എ പി മുസ്തഫ,ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ധീന്‍ മൗലവി, സെക്രട്ടറി ഷഫീഖ് മുണ്ടേരി, എ സി ജലാലുദ്ധീന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.










Similar News