കണ്ണൂര്‍ ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്; സീനിയര്‍ ക്ലര്‍ക്ക് അറസ്റ്റില്‍

Update: 2021-11-27 11:31 GMT

കണ്ണൂര്‍: ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ സീനിയര്‍ ക്ലര്‍ക്ക് അറസ്റ്റിലായി. കൊറ്റാളി സ്വദേശി നിധിന്‍ രാജാണ് പിടിയിലായത്. കണ്ണൂര്‍ ടൗണ്‍ പോലിസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിക്ഷേപകര്‍ക്ക് നല്‍കേണ്ട തുക സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞദിവസം ജില്ലാ ട്രഷറിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിധിന്‍രാജിനെ പിടികൂടിയത്.

വിവിധ ഇടപാടുകളിലായി മൂന്നരലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായി വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. വിവിധ വകുപ്പുകളിലായി നടന്ന സാമ്പത്തിക തിരിമറികളാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ദുരിതാശ്വാസപദ്ധതികളുടെ ഫണ്ട് വിതരണത്തിലും തിരിമറികള്‍ നടന്നിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

Tags:    

Similar News