ചെറുപുഴ: തിരുമേനിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. മരുതന്‍പാടിയിലെ വല്‍സമ്മയ്ക്കാണ് സാരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെ റബര്‍ പാലെടുക്കാന്‍ പോയ സമയത്താണ് വല്‍സമ്മയെ പന്നി ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് ഡെന്നി കാവാലം, മനോജ് വടക്കേല്‍, കെ കെ ജോയ് സന്ദര്‍ശിച്ചു.