കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

കവാടം കോളനിയിലെ മാധവന്‍ (62) ആണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹം കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.

Update: 2022-10-04 12:10 GMT
കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

കല്‍പ്പറ്റ: വയനാട് കാക്കവയലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കവാടം കോളനിയിലെ മാധവന്‍ (62) ആണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹം കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.

ഉച്ചയ്ക്ക് രണ്ടോടെ കാക്കവയല്‍ അങ്ങാടിയില്‍വെച്ചാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മാധവന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Tags:    

Similar News