വയനാട്ടിലെ വന്യമൃഗങ്ങളുടെ ആക്രമണം നിയന്ത്രിക്കാന്‍ സാധിക്കാത്ത ഒന്നായി തീര്‍ന്നു: മന്ത്രി ഒ ആര്‍ കേളു

വയനാട്: വയനാട്ടിലെ വന്യമൃഗങ്ങളുടെ ആക്രമണം നിയന്ത്രിക്കാന്‍ സാധിക്കാത്ത ഒന്നായി തീര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു. വയനാട് കാട്ടാന ആക്രമണത്തില്‍ ഇന്നലെ ഒരാള്‍ കൂടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം ഇന്ന് തന്നെ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് വനം വകുപ്പും ആര്‍ആര്‍ടിയും ചേര്‍ന്ന് വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള നടപടികള്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
വയനാട് പൂളക്കൊലി സ്വദേശി അറുമുഖനാണ് (71)കാട്ടാനയാക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒന്‍പത് മണിയോടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ശരീരമാകെ ആനയുടെ ചവിട്ടേറ്റ നിലയിലാണു മൃതദേഹം കണ്ടെത്തിയത്.