വയനാട്ടില്‍ തെരുവുനായ ആക്രമണം; മദ്‌റസയിലേക്കു പോയ 12കാരിക്ക് ഗുരുതര പരിക്ക്

കല്‍പറ്റ: വയനാട്ടില്‍ മദ്‌റസയിലേക്കു പോയ വിദ്യാര്‍ഥിനിയെ തെരുവുനായ ആക്രമിച്ചു. പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയ ഫാത്തിമ(12)യ്ക്കാണ് പരിക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവം. ഇന്ന് രാവിലെയാണ് കുട്ടിയെ നായ ക്രൂരമായി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.