പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 24 വര്‍ഷത്തിന് ശേഷം തടവ് ശിക്ഷ

1997 മെയിലാണ് പീഡനം നടന്നത്. ചുരിദാര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്

Update: 2021-12-24 14:03 GMT

പത്തനംതിട്ട: പന്ത്രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ 24 വര്‍ഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയചന്ദ്രന് 12 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 1997 മെയിലാണ് പീഡനം നടന്നത്. ചുരിദാര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ്കുറ്റപത്രത്തില്‍ പറയുന്നത്.

പ്രതി പിന്നീട് ഒളിവില്‍ പോയിരുന്നു. പോലിസ് അന്വേഷണം നടത്തിയെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതിയെ പിടികൂടാനായത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വീണ്ടും നീണ്ടുപോയതോടെയാണ് ശിക്ഷ വിധിക്കുന്നതിന് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നത്.

Tags:    

Similar News