കണ്ണൂരില്‍ വീടിന്റെ ഗോവണിയില്‍ നിന്നു വീണ് മരിച്ചു

Update: 2021-04-13 16:34 GMT

കണ്ണൂര്‍: വീടിന്റെ ടെറസില്‍ കയറുന്നതിനിടെ ഗോവണിയില്‍ നിന്ന് വീണ് സാരമായി പരിക്കേറ്റു മരിച്ചു. ഇരിട്ടി വിളമന കരിവണ്ണൂരിലെ പാക്കഞ്ഞി നാരായണന്‍ നായരാ(71)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. ഇരുമ്പ് ഗോവണി വച്ച് ടെറസില്‍ കയറവെയാണ് അത്യാഹിതം. പരിക്കേറ്റ നാരായണന്‍ നായരെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. 30 വര്‍ഷമായി പത്ര 'ദേശാഭിമാനി' മാടത്തില്‍ ഏജന്റാണ്. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സിപിഎം കരിവണ്ണൂര്‍ ബ്രാഞ്ചംഗമായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: പ്രസന്ന, പ്രതീഷ്(ഡ്രൈവര്‍, മട്ടന്നൂര്‍ നഗരസഭ), പ്രമോദ് (ഓട്ടോ ഡ്രൈവര്‍, ഇരിട്ടി). മരുമക്കള്‍: വിജയന്‍(പയഞ്ചേരി), റീജ, കല. സഹോദരങ്ങള്‍: പി ഭാസ്‌കരന്‍ (റിട്ട. പോലിസ് വകുപ്പ്), പ്രഭാകരന്‍. സംസ്‌കാരം പിന്നീട്.

Kannur native fell from the stairs of his house and died

Tags:    

Similar News