കണ്ണൂര്‍: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരയുടെ വീട് സന്ദര്‍ശിക്കാന്‍പോയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലിസ് തടഞ്ഞുവച്ച് കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് കെ എസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ചു. ഡിസിസി ഓഫിസില്‍ നിന്നു കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഗാന്ധി സ്‌ക്വയറിന് സമീപം കോലം കത്തിച്ചു. ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, ഭാരവാഹികളായ അഭിജിത്ത് സി ടി, ഫര്‍ഹാന്‍ മുണ്ടേരി, എന്‍ പി അനുരാഗ്, അക്ഷയ് ആയിക്കര, എം പി വിസ്മയ നേതൃത്വം നല്‍കി.
KSU protests against UP Chief Minister Yogi Adityanath