മുഴപ്പിലങ്ങാട് ആള്‍ താമസമില്ലാത്ത വീട്ടില്‍ യുവാവ് മരിച്ച നിലയില്‍

മുഴപ്പിലങ്ങാട് ബീച്ചിലെ ഖാലിദിന്റെ മകന്‍ മിഖ്ദാദി (21)ന്റെ മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെയാണ് ആള്‍താമസമില്ലാത്ത വീടിന്റെ അടുക്കളഭാഗത്തായി കണ്ടെത്തിയത്.

Update: 2019-03-19 09:20 GMT

തലശ്ശേരി: മുഴപ്പിലങ്ങാട് കുളംബസാര്‍ ടാക്കീസിന് സമീപം ആളോഴിഞ്ഞ വീട്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മുഴപ്പിലങ്ങാട് ബീച്ചിലെ ഖാലിദിന്റെ മകന്‍ മിഖ്ദാദി (21)ന്റെ മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെയാണ് ആള്‍താമസമില്ലാത്ത വീടിന്റെ അടുക്കളഭാഗത്തായി കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന യുവാവ് തലശ്ശേരി ആശുപത്രിയില്‍ ചികില്‍സയിലാണ്.

മയക്ക് മരുന്ന് അമിതമായി ഉപയോഗിച്ച് അവശനായ യുവാവ് ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ചികില്‍സയില്‍ കഴിഞ്ഞു വരുന്ന യുവാവാണ് മുഴപ്പിലങ്ങാട് വീട്ടില്‍ സുഹൃത്ത് മിഖ്ദാദ് ബോധമില്ലാതെ കിടക്കുന്ന വിവരം ബസുക്കളെ അറിയിച്ചത്. ആളൊഴിഞ്ഞതും നിലവില്‍ താമസമില്ലാത്തതുമായ പൊളിഞ്ഞു വീഴാറായ വീട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടത്. നിറയെ വീടുകളുള്ള ഇഎംഎസ് റോഡിനടുത്താണ് സംഭവം. ഈ പഴകിയ വീട്ടില്‍ സ്ഥിരമായി യുവാക്കള്‍ തമ്പടിക്കുന്നതായി അയല്‍വാസികള്‍ പറയുന്നു.പോലിസ് തുടര്‍നടപടി സ്വീകരിച്ചു വരുന്നു.




Tags:    

Similar News