പള്ളിക്കരയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം
തിരുവാണിയൂര്‍ സ്വദേശി കിളിത്താറ്റില്‍ റോജര്‍ പോള്‍ ആണ് മരിച്ചത്
കൊച്ചി: എറണാകുളം പള്ളിക്കരയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. തിരുവാണിയൂര്‍ സ്വദേശി കിളിത്താറ്റില്‍ റോജര്‍ പോള്‍ ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും