കുട്ടിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച് കുട്ടിയുടെ പിതാവിനെ കൊന്ന കേസിലെ പ്രതി

കോട്ടയം: കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലിസ് പിടികൂടി. അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കുട്ടി സ്‌കൂള്‍ വിട്ടുവരുന്നതിനിടെയാണ് സംഭവം. സ്‌കൂള്‍ വിട്ടു വരുന്ന കുട്ടിയെ വാനിടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.
2024ല്‍ ഇതേ കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയാണ് ശ്രീജിത്ത്. ജാമ്യത്തിലിറങ്ങിയപ്പോഴാണ് കൊലപാതകശ്രമം.