തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് ഉടന്‍ സ്റ്റേ ചെയ്യണം; കോടതിയെ സമീപിച്ച് മുംബൈ ആക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണ

Update: 2025-03-06 11:04 GMT
തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് ഉടന്‍ സ്റ്റേ ചെയ്യണം; കോടതിയെ സമീപിച്ച് മുംബൈ ആക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണ

വാഷിങ്ടണ്‍: അമേരിക്കന്‍ സുപ്രിംകോടതിയെ സമീപിച്ച് 2008ലെ മുംബൈ ആക്രമണ കേസിലെ മുഖ്യപ്രതിയായ തഹാവൂര്‍ റാണ. ഇന്ത്യയ്ക്ക് കൈമാറുന്നത് ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. താന്‍ ഒരു മുസ് ലിം ആയതിനാല്‍, ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ പീഡനത്തിന് വിധേയനാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് റാണ അപ്പീലില്‍ പറഞ്ഞു.യുഎസ് കോടതികള്‍ക്ക് തന്റെ മേലുള്ള അധികാരപരിധി നഷ്ടപ്പെട്ടാല്‍ താന്‍ ഉടന്‍ മരിക്കുമെന്നും റാണ പറഞ്ഞു.

തന്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, 3.5 സെന്റീമീറ്റര്‍ നീളമുള്ള അബ്‌ഡോമിനല്‍ അയോര്‍ട്ടിക് അനൂറിസം, പാര്‍ക്കിന്‍സണ്‍സ് രോഗം, മൂത്രാശയ കാന്‍സറിനുള്ള സാധ്യത എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്ക് ഉണ്ടെന്നും ഹരജിയില്‍ പറയുന്നു.

റാണയുടെ ഹരജി നേരത്തെ യുഎസ് കോടതി നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറാന്‍ തീരുമാനമായത്. കനേഡിയന്‍പാക്ക് പൗരനായ തഹാവൂര്‍ റാണയെ ഡിസംബറില്‍ കൈമാറാനാണ് തീരുമാനം.

Tags:    

Similar News