മുംബൈ ആക്രമണ കേസ്; തഹാവൂര്‍ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരേ സമര്‍പ്പിച്ച അപേക്ഷ തള്ളി യുഎസ് സുപ്രിംകോടതി

ന്യൂയോര്‍ക്ക്: 2008ലെ മുംബൈ ആക്രമണ കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ സമര്‍പ്പിച്ച അപേക്ഷ യുഎസ് സുപ്രിംകോടതി തള്ളി.
2008 ലെ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പോലിസ് തേടുന്ന റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ യുഎസ് നീതിന്യായ വകുപ്പ് ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍, 64 വയസ്സുള്ള റാണയെ കൈമാറുന്നതിന് അംഗീകാരം നല്‍കിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് റാണ ഇപ്പോള്‍ തടങ്കലില്‍ കഴിയുന്നത്.
പാകിസ്താനില്‍ ജനിച്ച മുസ്ലിമായതിനാല്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു ഹരജി. റാണയുടെ ഹരജി നേരത്തെയും യുഎസ് സുപ്രിംകോടതി നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറാന്‍ തീരുമാനമായത്.