
വാഷിങ്ടണ്‍: ജോ ബെയ്ഡന്റെ സ്ഥാനാരോഹണച്ചടങ്ങു നടക്കുന്ന ദിവസം തന്നെ യുഎസ് സുപ്രിംകോടതിയില്‍ ബോംബ് ഭീഷണി. സുരക്ഷാസൈനികര്‍ കോടതി പരിസരം സൂക്ഷമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
'ബോംബ് സ്ഥാപിച്ചതായി ഒരു സന്ദേശം കോടതിക്ക് ലഭിച്ചു. കെട്ടിടവും പരിസരപ്രദേശങ്ങളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല'- കോടതിയുടെ വക്താവ് കത്‌ലീന്‍ ആര്‍ബര്‍ഗ് പറഞ്ഞു.
പ്രസിഡന്റ് ജോ ബെയ്ഡന്റെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും സ്ഥാനാരോഹണച്ചടങ്ങുകള്‍ നടക്കുന്ന യുഎസ് കാപിറ്റോളിന് തൊട്ടടുത്താണ് കോടതിയും സ്ഥിതിചെയ്യുന്നത്. യുഎസ് സര്‍ക്കാരിലെ വലിയ ഉദ്യോഗസ്ഥരും മുന്‍ പ്രസിഡന്റുമാരും സ്ഥാനാരോഹണച്ചടങ്ങിനുവേണ്ടി സ്ഥലത്തെത്തിയിരുന്നു.
ജനുവരി 6ാം തിയ്യതി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ കാപിറ്റോളില്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് യുഎസ് തലസ്ഥാനനഗരി കനത്ത സുരക്ഷയിലാണ്.