സൂരജ് വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം
20 വര്‍ഷത്തിനു ശേഷമാണ് ശിക്ഷാവിധി

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം.തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. രണ്ട് മുതല്‍ ഒന്‍പത് പ്രതികള്‍ക്കാണ് ജീവപര്യന്തം. സിപിഎം പ്രവര്‍ത്തകരായ പത്തായക്കുന്ന് കാരായിന്റവിട ഹൗസില്‍ ടി കെ രജീഷ് (45), കാവുംഭാഗം പുതിയേടത്ത് ഹൗസില്‍ എന്‍ വി യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യന്‍ ഹൗസില്‍ കെ ഷംജിത്ത് എന്ന ജിത്തു (57), കൂത്തുപറമ്പ് നരവൂരിലെ പി എം മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പില്‍ നെയ്യോത്ത് സജീവന്‍ (56), പണിക്കന്റവിട ഹൗസില്‍ പ്രഭാകരന്‍ (65), പുതുശ്ശേരി ഹൗസില്‍ കെ വി പദ്മനാഭന്‍ (67),പുതിയപുരയില്‍ പ്രദീപന്‍ (58) , മനോമ്പേത്ത് രാധാകൃഷ്ണന്‍ (60) എന്നീ പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ.
20 വര്‍ഷത്തിനു ശേഷമാണ് ശിക്ഷാവിധി. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി.കഴിഞ്ഞ ദിവസം കോടതി കേസില്‍ ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണന്ന് കണ്ടെത്തിയിരുന്നു. ആറു പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. കേസില്‍ 12 പേരാണ് പ്രതികളായുണ്ടായിരുന്നത്.
2005 ആഗസ്റ്റ് 7 നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റ പേരില്‍ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്.