പോപുലര്‍ ഫ്രണ്ട് ദിനാചരണം: കണ്ണൂരില്‍ വ്യത്യസ്ത പരിപാടികള്‍ നടത്തി

വിവിധ സ്ഥലങ്ങളില്‍ മിഠായി വിതരണം, ആശംസാ കാര്‍ഡ് വിതരണം തുടങ്ങിയവ നടത്തി.

Update: 2019-02-17 03:41 GMT

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് സ്ഥാപക ദിനത്തോടനുബന്ധിച്ചു 'വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക' എന്ന സന്ദേശവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാദാപുരത്ത് സംഘടിപ്പിക്കുന്ന യുനിറ്റി മാര്‍ച്ചിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തി. യൂനിറ്റ് തലങ്ങളില്‍ പതാകദിനം ആചരിക്കുകയും പതാകയുയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് മധുര പലഹാര വിതരണം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ മിഠായി വിതരണം, ആശംസാ കാര്‍ഡ് വിതരണം വിവിധ സ്ഥലങ്ങളില്‍ തുടങ്ങിയവ നടത്തി.

   നാദാപുരത്ത് ഇന്ന് നടക്കുന്ന യൂനിറ്റി മാര്‍ച്ചിലും റാലിയിലും പങ്കെടുക്കാനായി നിരവധി വാഹനങ്ങളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെത്തും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് രാവിലെ യൂനിറ്റ് തലങ്ങളില്‍ നടന്ന പതാകയുയര്‍ത്തലിന് മുതിര്‍ന്ന പ്രവര്‍ത്തകരും ഭാരവാഹികളും നേതൃത്വം നല്‍കി.

    വൈകീട്ട് 4.45ന് നാദാപുരത്ത് തലശ്ശേരി റോഡില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചും ബഹുജന റാലിയും ബസ് സ്റ്റാന്റ് വഴി കല്ലാച്ചി ടൗണിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ സമാപിക്കും. ദേശീയ ചെയര്‍മാന്‍ ഇ അബുബക്കര്‍ പൊതുസമ്മേളനം ഉദ്ഘടാനം ചെയ്യും. അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗങ്ങളായ പി എന്‍ മുഹമ്മദ് റോഷന്‍, കെ സാദത്ത്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സെക്രട്ടറി എ ഫൈസല്‍ മൗലവി, എന്‍ഡബ്ല്യുഎഫ് ദേശീയ ജനറല്‍ സെക്രട്ടറി ഫരീദാ ഹസന്‍, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ബി നൗഷാദ് പങ്കെടുക്കും.


 




Tags:    

Similar News