കണ്ണൂരില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

Update: 2021-07-31 07:36 GMT

കണ്ണൂര്‍: കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷനില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്. കാല്‍ടെക്‌സ് ജങ്ഷനിലെ സിഗ്‌നലില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം തെന്നിവീഴുകയായിരുന്നു.
വണ്ടിയില്‍നിന്ന് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ടാങ്കര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. പ്രീതി തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവ് രതീശനെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News