എസ് ഡിപിഐ ബേസിക് ലീഡര്‍ഷിപ്പ് ട്രെയിനിങ് സംഘടിപ്പിച്ചു
തലശ്ശേരി കനക് റസിഡന്‍സിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്തു
തലശ്ശേരി: എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍ നിയോജക മണ്ഡലങ്ങളിലെ ബ്രാഞ്ച്തലം മുതല്‍ മണ്ഡലംതലം വരെയുള്ള ഭാരവാഹികള്‍ക്കായി ഏകദിന ബേസിക് ലീഡര്‍ഷിപ് ക്യാംപ് സംഘടിപ്പിച്ചു. തലശ്ശേരി കനക് റസിഡന്‍സിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ സഹീര്‍ അബ്ബാസ് (നാഷനല്‍ എജ്യുക്കേഷന്‍ കോ-ഓഡിനേറ്റര്‍), ഫൈസല്‍(എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി), എന്‍ യു അബ്ദുസ്സലാം(കാസര്‍കോട് ജില്ലാ പ്രസിഡന്റ്), നിസാമുദ്ദീന്‍ തച്ചോണം, ജലീല്‍ സഖാഫി, എ സി ജലാലുദ്ദീന്‍(കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), ബഷീര്‍ കണ്ണാടിപ്പറമ്പ്(കണ്ണുര്‍ ജില്ലാ ജനറല്‍ സെക്രട്ടറി) സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി ഇബ്രാഹീം കുത്തുപറമ്പ്, തലശ്ശേരി മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗ്ല നേതൃത്വം നല്‍കി.