എസ്ഡിപിഐ ഓഫിസ് ഉദ്ഘാടനവും പൊതുയോഗവും 15ന്
തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തില്‍ ഹാറൂണ്‍ കടവത്തൂര്‍ പ്രസംഗിക്കും
കേളകം: എസ്ഡിപിഐ അടയ്ക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും പൊതുയോഗവും ഏപ്രില്‍ 15ന് നടക്കും. വൈകീട്ട് 4.30ന് അടയ്ക്കാത്തോട് ടൗണിലെ ഓഫിസിന്റെ ഉദ്ഘാടനം എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറബ് നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തില്‍ ഹാറൂണ്‍ കടവത്തൂര്‍ പ്രസംഗിക്കും. എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സത്താര്‍ ഉളിയില്‍, അശ്‌റഫ് നടുവനാട്, ഷമീര്‍ മുരിങ്ങോടി സംബന്ധിക്കും.