എസ് ഡിപി ഐ ശാഹീന്‍ ബാഗ് സ്‌ക്വയര്‍ സംഗമം

Update: 2020-02-20 18:20 GMT

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡല്‍ഹിയിലെ ശാഹീന്‍ബാഗില്‍ നടക്കുന്ന സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ മുണ്ടേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷാഹീന്‍ ബാഗ് സ്‌ക്വയര്‍ സംഗമം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ കുടുക്കിമൊട്ട ബസാറിലാണ് പരിപാടി. എസ് ഡിപി ഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. പ്രതിഷേധ സംഗമത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് എസ്ഡിപിഐ മുണ്ടേരി മേഖലാ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ഥിച്ചു.




Tags:    

Similar News