ഉടന്‍ വിദേശത്തേക്ക് പോവുന്നവര്‍ക്ക് കണ്ണൂരില്‍ സ്‌പോട്ട് വാക്‌സിനേഷന്‍; രേഖകള്‍ ഹാജരാക്കണം
കണ്ണൂര്‍: ഉടനെ വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായി ബുധനാഴ്ച(ജൂണ്‍ 09) കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്‌പോട്ട് വാക്‌സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി. എന്നാല്‍, ഇവിടെ വാക്‌സിനെടുക്കാനെത്തുന്നവര്‍ പാസ്‌പോര്‍ട്ടും വിസയും മാത്രം രേഖയായി കാണിച്ചാല്‍ മതിയാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം തന്നെ അഞ്ചു ദിവസത്തിനുള്ളില്‍ യാത്ര ചെയ്യാനുള്ള വിമാന ടിക്കറ്റ്, ഉടനെ പ്രവേശനം നേടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന രേഖരള്‍, പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കണമെന്നോ അല്ലെങ്കില്‍ ജൂണ്‍ 15നുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നുള്ള കമ്പനിയില്‍ നിന്നുള്ള കത്ത് എന്നിവ പരിഗണിക്കും. ഇത്തരം രേഖകളില്ലാത്തവര്‍ covid19.kerala.gov.in ല്‍ ഷെഡ്യൂള്‍ ചെയ്ത് തന്നെ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും ഇവര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയാല്‍ വാക്‌സിന്‍ ലഭ്യമാവില്ലെന്നും അധികൃതര്‍ അറിയിച്ചു.
Spot vaccination in Kannur for those going abroad soon