കണ്ണൂര്‍: കളിക്കുന്നതിനിടെ ഐസ്‌ക്രിം ബോംബ് പൊട്ടി വിദ്യാര്‍ഥിക്ക് പരിക്കേറ്റു. നരിവയല്‍ സ്വദേശിയായ ശ്രീവര്‍ധിനാണ് പരിക്കേറ്റത്. കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപോര്‍ട്ടുകള്‍. ചിറക്കുനിക്കടുത്ത് വെള്ളൊഴിക്കിലാണ് സ്‌ഫോടനം നടന്നത്.
കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ജനവാസകേന്ദ്രത്തിലാണ് കുട്ടികള്‍ കളിച്ചിരുന്നത്. തൊട്ടടുത്ത് കാടുപിടിച്ചുകിടന്ന വളപ്പിലേക്ക് തെറിച്ചുവീണ പന്തെടുക്കാന്‍ പോവുമ്പോള്‍ മ്പോള്‍ ഐസ്‌ക്രിം കപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടു.
ഇതെടുത്തുനോക്കുന്നതിനിടെ, സംശയം തോന്നിയ കുട്ടി ഇത് വലിച്ചെറിയാന്‍ ശ്രമിക്കുമ്പോഴാണ് ബോംബ് പൊട്ടിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.