ക്ലാസ് മുറിയില്‍ ബെഞ്ച് മറിഞ്ഞുവീണ് പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചില്ലെന്ന് പരാതി

സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്

Update: 2020-02-05 18:14 GMT

അരീക്കോട്: ക്ലാസ് മുറിയില്‍ ബെഞ്ച് മറിഞ്ഞ് വീണ് പരിക്കേറ്റ വിദ്യാര്‍ഥിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതി. കിഴുപറമ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ദേഹത്തേക്കാണ് ബെഞ്ച് വീണത്. തുടര്‍ന്ന് തോളെല്ലിന് പരുക്കേറ്റ് വേദന കാരണം ആശുപത്രിയില്‍ പോവണമെന്ന വിദ്യാര്‍ഥിയുടെയും സഹപാഠികളുടെയും ആവശ്യം അധ്യാപിക പരിഗണിച്ചില്ലെന്നാണു പരാതി. തുടര്‍ന്ന് രക്ഷിതാക്കളെ വിവരം അറിയിച്ച അധ്യാപകര്‍ വിദ്യാര്‍ഥിയുടെ ബന്ധുവിന്റെ കൂടെ സഹപാഠിയെ ബൈക്കിലിരുത്തി വീട്ടിലേക്ക് അയക്കുകയായിരുന്നു. പരിക്കേറ്റ വിദ്വാര്‍ഥിയെ രക്ഷിതാക്കളാണ് മുക്കം കെഎംസിടിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്.




Tags:    

Similar News