ഓസ്ട്രേലിയയില്‍ തീയുറുമ്പുകളുടെ ആക്രമണം വ്യാപിക്കുന്നു; 23 പേര്‍ ആശുപത്രിയില്‍

സിഡ്‌നി: ഓസ്ട്രേലിയയില്‍ ചുവന്ന തീയുറുമ്പുകളുടെ കുത്തേറ്റ് ആശുപത്രിയിലായരുടെ എണ്ണം വര്‍ധിക്കുന്നതായി റിപോര്‍ട്ട്. മാര്‍ച്ച് ആദ്യം മുതല്‍ 23 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായാണ് വിവരം.
തെക്കേ അമേരിക്കയില്‍ നിന്നുള്ള തീയുറുമ്പ്, അല്ലെങ്കില്‍ സോളനോപ്‌സിസ് ഇന്‍വിക്റ്റ, ലോകത്തിലെ ഏറ്റവും ആക്രമണകാരിയായ ഇനങ്ങളില്‍ ഒന്നാണ്. ഇതിന്റെ കുത്ത് അലര്‍ജിക്കും മരണത്തിനും വരെ കാരണമാകുമെന്നാണ് റിപോര്‍ട്ട്. രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന വ്യാപാരത്തിന്റെ അനന്തര ഫലങ്ങളിലൊന്നാണ് ഇതിന്റെ വ്യാപന കാരണങ്ങളിലൊന്ന്. അതായത് ഇവ ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്കു പുറത്തു കയറി ഒരോ രാജ്യങ്ങളിലുമെത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

വടക്കുകിഴക്കന്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് സംസ്ഥാനത്തിലെ നിവാസികള്‍ വര്‍ഷങ്ങളായി ഉറുമ്പിനെതിരെ പോരാടിയിട്ടുണ്ട്, എന്നാല്‍ മാര്‍ച്ച് ആദ്യം ഉണ്ടായ ഉഷ്ണമേഖലാ കൊടുങ്കാറ്റ് സൃഷ്ടിച്ച പേമാരിക്ക് ശേഷം കന്നുകാലികള്‍ക്കും ആളുകള്‍ക്കും നേരെയുള്ള ഉറുമ്പുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു.ഓസ്ട്രേലിയയിലെ അധിനിവേശ സ്പീഷീസ് കൗണ്‍സില്‍ (ഐഎസ്സി) റിപോര്‍ട്ട് പ്രകാരം 2001 ലാണ് ഓസ്ട്രേലിയയില്‍ ആദ്യമായി തീ ഉറുമ്പുകളുടെ ആക്രമണം ഉണ്ടായത്.
ക്വീന്‍സ്ലാന്റിലെ തീ ഉറുമ്പുകള്‍ പൊട്ടിപ്പുറപ്പെടുന്നത് തടഞ്ഞില്ലെങ്കില്‍, അവ ഓസ്ട്രേലിയയുടെ എല്ലാ കോണുകളിലേക്കും' വ്യാപിക്കുമെന്നും റിപോര്‍ട്ട് പറയുന്നു.

മറ്റ് രാജ്യങ്ങളില്‍ തീ ഉറുമ്പുകള്‍ വ്യാപകമായിട്ടുണ്ട്, കായിക വിനോദങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ബാര്‍ബിക്യൂകള്‍ റദ്ദാക്കുകയും ബീച്ചുകള്‍ അടയ്ക്കുകയും പുറം ജീവിതശൈലിയെ സാരമായി ബാധിക്കുകയും ചെയ്യുന്നു എന്ന് ക്വീന്‍സ്ലാന്‍ഡിലെ പ്രാഥമിക വ്യവസായ മന്ത്രി ടോണി പെരെറ്റ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.