കണ്ണൂരില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം മങ്കട കൂട്ടില്‍സ്വദേശി പരേതനായ അബ്ബാസിന്റെ മകന്‍ ഷമീറലി(20)യാണു മരിച്ചത്

Update: 2019-07-07 18:41 GMT

കണ്ണൂര്‍: കണ്ണൂരിനടുത്ത് വലിയന്നൂരിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം മങ്കട കൂട്ടില്‍സ്വദേശി പരേതനായ അബ്ബാസിന്റെ മകന്‍ ഷമീറലി(20)യാണു മരിച്ചത്. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മങ്കട ഏരിയാ മുന്‍ സെക്രട്ടറിയാണ്. ഞായറാഴ്ച രാത്രി 8.30ഓടെ വലിയന്നൂരിലാണ് അപകടമുണ്ടായത്. കക്കാട് പള്ളിപ്രത്ത്സുഹൃത്തിന്റെവിവാഹത്തിനു സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു. ഇരിട്ടി ഭാഗത്തേക്ക്ബൈക്കില്‍ പോവുകയായിരുന്നു ഷമീറലിയും സുഹൃത്തുക്കളും. ഷമീര്‍ സഞ്ചരിച്ചബൈക്കില്‍ കാര്‍ ഉരസിയതിനെ തുടര്‍ന്ന് റോഡിലേക്ക്തെറിച്ചുവീഴുകയും പിന്നാലെയെത്തിയ പി കെട്രാവല്‍സിന്റെ ബാംഗ്ലൂരിലേക്ക്പോവുകയായിരുന്ന ബസ്തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Tags:    

Similar News