യുവാവിന്റെ മൃതദേഹം കവുങ്ങില്‍ കെട്ടിയ നിലയില്‍; കൊലപാതകമെന്ന് നിഗമനം, മാതാവും സഹോദരനും കസ്റ്റഡിയില്‍

Update: 2024-09-05 04:50 GMT
യുവാവിന്റെ മൃതദേഹം കവുങ്ങില്‍ കെട്ടിയ നിലയില്‍; കൊലപാതകമെന്ന് നിഗമനം, മാതാവും സഹോദരനും കസ്റ്റഡിയില്‍

ഇടുക്കി: വീടിനടുത്തുള്ള കവുങ്ങില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ് നിഗമനം. പ്ലാക്കത്തടത്ത് പുത്തന്‍വീട്ടില്‍ അഖില്‍ ബാബു(31)വിനെയാണ് ചൊവാഴ്ച രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മാതാവിനെയും സഹോദരനെയും പീരുമേട് പോലിസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്ന നിഗമനത്തിലുള്ള പോലിസ് ഇരുവരെയും ചോദ്യംചെയ്തുവരികയാണ്. വീടിനടുത്തുള്ള കവുങ്ങില്‍ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മദ്യപാനം സംബന്ധിച്ച തര്‍ക്കം വീട്ടില്‍ പതിവായിരുന്നു. സംഭവദിവസവും സമാനമായ രീതിയില്‍ ബഹളമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ അടിപിടിക്കിടെ മരണപ്പെട്ടതാവാമെന്നാണ് പോലിസ് നിഗമനം. ഡോഗ് സ്‌ക്വാഡ്ും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.

Tags:    

Similar News