
കോഴിക്കോട്: യുവാവ് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു. കക്കാടം പൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് അപകടം. ദേവഗിരി കോളജ് വിദ്യാര്‍ഥി സന്ദേശ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1:45 ഓടെയാണ് സംഭവം. ദേവഗിരി കോളജില്‍ നിന്നുള്ള ആറംഗസംഘമാണ് ഇവിടെ എത്തിയത്. ഒരു തവണ നീന്തി തിരികെ വന്ന യുവാവ് വീണ്ടും നീന്തുന്നതിനിടെ കയത്തില്‍പ്പെടുകയായിരുന്നു. നിലമ്പൂരില്‍ നിന്നുള്ള സ്‌കൂബ ഡൈവിങ് സംഘം സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. ഒടുവില്‍ മൃതദേഹം കരക്കെത്തിച്ചു.